Header Ads

ad728
  • Breaking News

    മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകി ഉത്തരവായി


    തിരുവനന്തപുരം:-സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച്  പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.

    മന്ത്രി  സി പി ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും.  മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയും  മന്ത്രി പി സി വിഷ്ണുനാഥ്  പത്തനംതിട്ടയുടേയും ചുമതലയിലാണ്. മറ്റു മന്ത്രിമാരും ജില്ലകളും ചുവടെ.

    മന്ത്രിമാരായ എം ലിജു (ആലപ്പുഴ) , മോൻസ് ജോസഫ് (കോട്ടയം), അനൂപ് ജേക്കബ് (ഇടുക്കി), റോജി എം ജോൺ (എറണാകുളം), ഒ ജെ ജെനീഷ്(തൃശൂർ),   എൻ ഷംസുദ്ദീൻ (പാലക്കാട്), പി കെ ബഷീർ (മലപ്പുറം),  എ പി അനിൽകുമാർ (കോഴിക്കോട്), ടി സിദ്ദിഖ് - (വയനാട്),  സണ്ണി ജോസഫ്. (കണ്ണൂർ),  കെ എം ഷാജി. (കാസർഗോഡ്).


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728