Header Ads

ad728
  • Breaking News

    കണ്ണൂരിൽ ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

    ​ കണ്ണൂർ : റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരണമടഞ്ഞു. ഉത്തർപ്രദേശ് ചൗരി ചൗര ഖൊറക്പൂർ സ്വദേശിയായ പറസ് നാഥിന്റെ മകൻ ഖുഷിഖാൻ (36) ആണ് മരണപ്പെട്ടത്.

    ​ഈ മാസം 17-ന് രാത്രി ഒൻപത് മണിയോടെയായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് ഇയാളെ ട്രെയിൻ തട്ടിയത്. അപകടത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഖുഷിഖാനെ ഉടൻ തന്നെ പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ദിവസങ്ങളോളം വിദഗ്ധ ചികിത്സയിൽ കഴിഞ്ഞിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728