സൂക്ഷിക്കുക, നിങ്ങള്‍ മോഷ്ടാക്കളുടെ റഡാറിലാണ്
മഴക്കാലമെത്തിയതോടെ ജില്ലയിലെ വിവിധയിടങ്ങളില്‍ മോഷണങ്ങള്‍ തുടർക്കഥയാകുന്നു.കാലങ്ങളായി മഴക്കാലം മുൻനിർത്തി അന്യസംസ്ഥാന സംഘങ്ങളടക്കം മോഷണത്തിനായി കേരളത്തില്‍ എത്തുന്ന സാഹചര്യമാണുള്ളത്.മഴക്കാല രാത്രികളില്‍ ടൗണുകളിലടക്കം ആളുകളുടെ സാന്നിദ്ധ്യം കുറയുന്നത് മനസിലാക്കിയാണ് ഇത്തരം സംഘങ്ങള്‍ കവർച്ചയ്ക്കിറങ്ങുന്നത്.
വെറുതെ വന്ന് മോഷണം നടത്തുന്നതല്ല ഇവരുടെ രീതി. പകല്‍ മുഴുവൻ ആസൂത്രണമാണ്. വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എല്ലാം നിരീക്ഷിക്കും.പല വേഷങ്ങളിലായാണ് കള്ളൻമാരുടെ പകല്‍ സഞ്ചാരം.
മഴ തിമിർത്ത് പെയ്യുമ്പോള്‍ വീടിന്റെ ജനലുകളോ വാതിലുകളോ തകർക്കുന്നത് വീട്ടുകാർ അറിയാറില്ലെന്നതാണ് ഇവർക്കുളഅള ആനുകൂല്യം. മിക്കപ്പോഴും വീടിന്റ പുറക് വശം തകർത്താണ് മോഷ്ടാക്കള്‍ കടന്നുകൂടുന്നത്. വീട് കുത്തിത്തുറന്നുള്ള മോഷണ കേസുകളില്‍ 90 ശതമാനവും പിറകുവശത്തെ വാതിലുകളാണ് തകർക്കപ്പെടുന്നതെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.
ഡയല്‍ 100
കവർച്ചാ സംഭവങ്ങളുണ്ടായാല്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം (നമ്പർ 100). സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെക്കുറിച്ചും ഈ നമ്പറില്‍ വിവരം നല്‍കാം. കൂടാതെ വീടിനു സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെയും എസ്.ഐയുടെ മൊബൈല്‍ നമ്പറും മനപ്പാഠമാക്കണം. മോഷണം നടന്നാല്‍ ഉടൻ അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പുണ്ട്.
No comments