Header Ads

ad728
  • Breaking News

    കുപ്രസിദ്ധ വാഹന മോഷ്‌ടാവ് 22 വർ ഷങ്ങൾക്ക് ശേഷം പിടിയിൽ; കണ്ണൂരിലെ 10 കേസുകളിലെ പ്രതി അറ സ്റ്റിൽ

    കണ്ണൂർ | കേരളത്തിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം യു പിയിൽ നിന്ന് അതിസാഹസികമായി പിടികൂടി. ഹരിയാന പൽവാൽ ഘോഡി വില്ലേജിലെ ബൽദേവ് സിംഗിനെ (60)യാണ് ഉത്തർപ്രദേശ് അലിഗഡ് ജില്ലയിലെ യമുന നദിക്കരികിലുള്ള ടപ്പൽ എന്ന താമസ സ്ഥലത്തുനിന്ന് പോലീസ് പിടികൂടിയത്.

    കണ്ണൂർ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് വി ബാലകൃഷ്ണൻ നായരുടെ നിർദേശാനുസരണം ജൂൺ 14 ന് ഹരിയാന പോലീസ് ക്രൈം സ്ക്വാഡിന്റെ സഹായത്തോടെയാണ് യൂണിറ്റിലെ എസ് ഐ. മധുസൂദനൻ, എ എസ് ഐമാരായ ബിജു, രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്ത‌ത്. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ ഒരു എൽ പി വാറണ്ട് ഉൾപ്പെടെ ഒമ്പത് വാറണ്ടുകൾ ഇയാൾക്കെതിരേ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുണ്ട്.

    കഴിഞ്ഞ 22 വർഷമായി നിയമത്തിനു മുന്നിൽ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചുകൊണ്ട് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബൽദേവ് സിംഗ് ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728