Header Ads

ad728
  • Breaking News

    സന്ദർശന വിസയിൽ പിതാവിനരികിലെത്തി; ഒമാനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം


    ഒമാനിലെ റുസൈലിൽ കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസ്സുകാരിയായ മലയാളി ബാലിക മരിച്ചു. തൃശൂർ പിലാക്കാട് സ്വദേശി പ്രദീപും ഭാര്യ ദിവ്യയും താമസിച്ചിരുന്ന റൂമിൽ നിന്ന് താഴേക്ക് വീണാണ് ഇവരുടെ ഏക മകളായ ദക്ഷ പ്രദീപ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

    ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് പ്രദീപ്. സംഭവ സമയത്ത് അമ്മ ദിവ്യ ഭർത്താവിന്റെ അടുത്തേക്ക് മാറിയ നേരത്താണ് കുട്ടി ജനൽ വഴി അബദ്ധത്തിൽ താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവരം. അടുത്തിടെയാണ് ദിവ്യയും മകൾ ദക്ഷയും സന്ദർശന വിസയിൽ ഒമാനിൽ എത്തിയത്. സന്തോഷത്തോടെ ഒത്തുചേർന്ന കുടുംബത്തിന് മുന്നിലാണ് നിമിഷ നേരം കൊണ്ട് ഈ വൻ ദുരന്തം സംഭവിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728