എല്ലാത്തിനും എ പ്ലസ്, പക്ഷേ റേഷൻ കാര്‍ഡില്ല! അതിവേഗം മുഖ്യമന്ത്രി ഇടപെട്ടു; അതിഥി തൊഴിലാളിയുടെ മകന്‍റെ ഡിഗ്രി പ്രവേശന പ്രതിസന്ധി ഒഴിഞ്ഞു
_*തിരുവനന്തപുരം*: മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഇടപെടലിലൂടെ അതിഥി തൊഴിലാളിയുടെ മകന്‍റെ ഡിഗ്രി പ്രവേശന പ്രതിസന്ധി ഒഴിഞ്ഞു._
_പശ്ചിമബംഗാള്‍ സ്വദേശിയായ റോബർട്ട് പ്രധാന്റെയും റീതാ പ്രധാന്റെയും മകൻ റോഹൻ പ്രധാൻ നിരവധി പ്രതിസന്ധികളെ മറി കടന്നാണ് പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. റേഷൻ കാർഡ് ഇല്ലാത്തത് ബിരുദ പ്രവേശനത്തിന് പ്രതിസന്ധി ആയതോടെയാണ് മുഖ്യമന്ത്രിയെ സമീപിച്ചത്._ _ആശങ്ക നിറഞ്ഞു നിന്ന റോഹന്റെ മുഖത്ത് മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ ഇപ്പോള്‍ സന്തോഷമാണ് പ്രകടമാകുന്നത്. ആഗ്രഹം പോലെ ഇഷ്ടപ്പെട്ട കോഴ്സിന് അപേക്ഷിക്കാൻ സാധിച്ചു._
_റോഹന്‍റെ ആശ_
_അതിഥി തൊഴിലാളികളുടെ മകനായ റോഹന് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നു._ _എന്നാല്‍ റേഷൻ കാർഡ് ഇല്ലാത്തതിനാല്‍ മാർ ഇവാനിയോസ് കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിച്ചില്ല._ _പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ആരോണ്‍ ബിജിലി പനവേലിനൊപ്പം ഇന്നലെ റോഹൻ മുഖ്യമന്ത്രിയെ കണ്ടു._ _അതിവേഗമായിരുന്നു പിന്നീടുള്ള സതീശന്‍റെ ഇടപെടല്‍._ _എല്ലാത്തിനും ഒടുവില്‍ സന്തോഷ വാർത്തയാണ് റോഹനെ തേടിയെത്തിയത്. 1995 ലാണ് റോഹന്റെ അച്ഛൻ റോബർട്ട് പ്രധാൻ കേരളത്തില്‍ എത്തുന്നത്._ വർഷങ്ങള്‍ക്കു മുൻപ് കുടുംബത്തെയും നാട്ടിലെത്തിച്ചു._ _തുടർപഠനവും ജീവിതവും കേരളത്തില്‍ തന്നെ വേണമെന്നാണ് റോഹന്റെ ആശ._
No comments