Header Ads

ad728
  • Breaking News

    സമാധാനകരാര്‍ പ്രതീക്ഷ; എണ്ണവില കുത്തനെ ഇടിഞ്ഞു


    _വാഷിങ്ടണ്‍: യുഎസും ഇറാനും തമ്മില്‍ സമാധാനകരാറുണ്ടാകുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 93 ഡോളറിലേക്ക് ഇടിഞ്ഞു._

    _ഏകദേശം രണ്ട് ശതമാനം നഷ്ടമാണ് ബ്രെന്റ് ക്രൂഡോയിലിനുണ്ടായത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും ഇടിഞ്ഞിട്ടുണ്ട്. 2.50 ശതമാനം നഷ്ടത്തോടെ 90.54 ഡോളറിലാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വ്യാപാരം നടത്തുന്നത്._

    _രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനും കനത്ത ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണവില ഔണ്‍സിന് 148 ഡോളറിന്റെ കുറവാണ് ഉണ്ടായത്. 4,328.6 ഡോളറായാണ് വില കുറഞ്ഞത്. 3.32 ശതമാനം നഷ്ടമാണ് ഉണ്ടായത്._

    _യുഎസ് തൊഴില്‍ക്കണക്ക് പ്രവചനങ്ങളാണ് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത്. യുഎസില്‍ മെയില്‍ 1.72 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍. പരമാവധി 80,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്താണിത്._

    _യുഎസിലെ തൊഴില്‍ക്കണക്കുകളില്‍ പോസിറ്റീവായ മാറ്റമുണ്ടായതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകള്‍ വിരളമാണ്. പലിശനിരക്കുകള്‍ ഉയര്‍ന്നനിലയില്‍ തുടരുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത്. ഡോളര്‍ ഇന്‍ഡക്‌സിലും നേട്ടമുണ്ടായിട്ടുണ്ട്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728