Header Ads

ad728
  • Breaking News

    ചരക്കുലോറി വാടക വർധന നാളെ മുതൽ


    കണ്ണൂർ▾ ചരക്കുലോറികളുടെ വാടക ബുധനാഴ്ച മുതൽ വർധിക്കും.

    ഒമ്പത് ടൺ പ്ലൈവുഡ് ലോഡിന് 13 ശതമാനവും മരപ്പൊടി, സ്ക്രാപ്, ഓട്, ടൈൽസ് തുടങ്ങിയ ലോഡുകൾക്ക് ഇരുപത് ശതമാനവും വാടക വർധിക്കുമെന്ന് ലോറി ഉടമകളുടെയും മർച്ചന്റ്സ് അസോസിയേഷന്റയും സംയുക്ത സമിതി അറിയിച്ചു.

    ഇന്ധന വില വർധനയും സ്പെയർ പാർട്‌സ് വില വർധനവും ജീവിത ചെലവും പരിഗണിച്ചാണ് ലോറി ഉടമകളുടെയും ഏജന്റുമാരുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗത്തിലെ തീരുമാനം.

    നിയമപരമായ ഭാരപരിധിക്ക് മുകളിൽ ലോഡ് കയറ്റുന്നത് പൂർണമായും നിർത്തലാക്കും. ലോഡിങ് അൺലോഡിങ് കൂലി ഒഴിവാക്കുമെന്നും ഇവർ അറിയിച്ചു. ലോറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഷ്റഫ് എടക്കാട്, സെക്രട്ടറി ഗഫൂർ കായലോട്, കെ ഹാഷിം, കെ സലിം, അജേഷ് മട്ടന്നൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728