Header Ads

ad728
  • Breaking News

    ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്ത് നാലാം പ്രതി; ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി


    ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നാലാം പ്രതി. പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറത്ത്. 2025ല്‍ ദ്വാരാപാലക ശില്പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഏഴ് പ്രതികളാണ് കേസിലുള്ളത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍.
    2025ല്‍ ദ്വാരപാലക ശില്പം കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന പ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് എസ്ഐടി വ്യക്തമാക്കുന്നു. ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2025ല്‍ സ്വര്‍ണ്ണം പൂശുന്നതിനായാണ് ദ്വാരപാലക ശില്പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
    2025ല്‍ മുന്‍പത്തേതിന് സമാനമായിത്തന്നെ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയെന്ന് കണ്ടെത്തിയിരുന്നു ഈ നീക്കം ഹൈക്കോടതി അറിവോടെയല്ല എന്ന് കണ്ടെത്തിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ എടുത്ത കേസില്‍ എസ്‌ഐടി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ SP എസ്.ശശിധരന്‍ നേരിട്ടെത്തിയാണ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728