Header Ads

ad728
  • Breaking News

    ജനവാസമേഖലയിൽ ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി; സംഭവം കണ്ണൂരിൽ

    കണ്ണൂർ∙ കേളകത്ത് ജനവാസമേഖലഴയിൽ മണിക്കൂറുകളോളം ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇതോടെ പ്രദേശത്തെ ആശങ്ക അകന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. 
    ശനിയാഴ്ച രാത്രിയോടെ വളർത്തു മൃഗങ്ങളെ കടിച്ചു കൊന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യേഗസ്ഥരെത്തി പരിശോധന നടത്തി. വളർത്തുമൃഗങ്ങളിലെ മുറിവ് പരിശോധിച്ചതിൽ നിന്ന് ആക്രമണത്തിനു പിന്നിൽ പുലിയാണെന്നു സ്ഥിരീകരിച്ചതോടെ കൂട് സ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി 8.30ഓടെ പുലി കൂട്ടിൽ കുടുങ്ങുകയായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728