മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി–ടൂറിസ്റ്റ് ബസ് കൂട്ടിയിടി; 7 പേർക്ക് പരിക്ക്
കണ്ണൂർ : മുഴപ്പിലങ്ങാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മൊയ്‌തു പാലത്തിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.
ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ബസുകളിലുമുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
No comments