ഞങ്ങളെക്കൂടി ശ്രദ്ധിക്കണം; മിനിമം ചാർജ് 50 രൂപയാക്കണം': ഓട്ടോറിക്ഷാ തൊഴിലാളികൾ
മിനിമം ഓട്ടോ ചാർജ് 50 രൂപയാക്കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷാ തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. ഇന്ധനവില വർധനയും ചെലവുകളും ചൂണ്ടിക്കാട്ടിയാണ് നിരക്ക് കൂട്ടണമെന്ന് ആവശ്യം. കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും വരുമാനത്തെ ബാധിച്ചെന്ന് തൊഴിലാളികൾ ആരോപിച്ചു. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
No comments