ഇവനെ പടച്ചു വിട്ട കടവുൾക്ക് പത്തിൽ 10": മെസ്സി തരംഗത്തിൽ കായികലോകം
മത്സരഗതി
തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് കാഴ്ചവെച്ചത്. എന്നാൽ മത്സരത്തിന്റെ 38-ാം മിനിറ്റിൽ മാന്ത്രിക നീക്കത്തിലൂടെ ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ ഈ ഒരു ഗോളിന്റെ ലീഡുമായാണ് അർജന്റീന കളം വിട്ടത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഓസ്ട്രിയ കിണഞ്ഞു ശ്രമിച്ചെങ്കിലും അർജന്റീനയുടെ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ (90+5') മെസ്സി തന്റെയും ടീമിന്റെയും രണ്ടാം ഗോൾ വലയിലാക്കിക്കൊണ്ട് അർജന്റീനയുടെ വിജയം പൂർണ്ണമാക്കി.
No comments