തളിപ്പറമ്പിലെ വൻ മയക്കുമരുന്ന് വേട്ട: യൂത്ത് ലീഗ് പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
തളിപ്പറമ്പ്: താലൂക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ഉൾപ്പെടെ രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അതിമാരക മയക്കുമരുന്നായ 66.224 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. സി. അബ്ദുശ്ഫത്താഹ്: തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി
എം.പി. നിഹാൽ: ചൊറുക്കള സ്വദേശി. എന്നിവരെയാണ് പിടികൂടിയത്
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള രാത്രികാല പട്രോളിംഗ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. മേഖലയിലെ എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാഷ്ട്രീയ ബന്ധമുള്ളവർ ഇത്തരം സംഘങ്ങളിൽ ഉൾപ്പെട്ടത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
No comments