Header Ads

ad728
  • Breaking News

    ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയിൽ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും


    _തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയിൽ മാറ്റം. മെയ് 26 നാണ് ഫലം പ്രഖ്യാപിക്കുക . നേരത്തെ പ്രഖ്യാപിച്ച മെയ് 22 എന്ന തിയതിലാണ് മാറ്റമുണ്ടായിരിക്കുന്നത് .അതേസമയം  എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം 15ന് തന്നെ നടക്കും. പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമായി. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. പരീക്ഷാ ബോർഡ് യോഗം പൂർത്തിയായി.സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. സുരക്ഷാ കാര്യങ്ങളിൽ യാതൊരു ഇളവും ഉണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി. അടുത്ത രണ്ടാഴ്ച സ്കൂളുകളുടെ ജില്ലാ കലക്ടർമാർ നിരീക്ഷിക്കാനും പരിശോധനകൾ നടത്താനും നിർദേശം. മാനദണ്ഡങ്ങൾ കർശനമാക്കിയത് ഫിറ്റ്നസ് ലഭിക്കുന്നതിൽ തടസ്സമായതോടെയാണ് പുതിയ തീരുമാനം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728