കാറിൽനിന്ന് ഇറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു
കണ്ണൂർ • പള്ളിക്കുന്നിൽ കാറിൽനിന്നിറങ്ങിയ ആൾ ലോറിയിടിച്ച് മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാജി കുന്നത്ത് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെ പള്ളിക്കുന്ന് ഗവ.എച്ച്എസ്എസിനു സമീപമാണ് അപകടം.
കാറിൽനിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ച റിയിൽ.
No comments