Header Ads

ad728
  • Breaking News

    തേങ്ങയെ വരെ പിന്നിലാക്കി ചിരട്ടയുടെ വിലയില്‍ വൻ കുതിപ്പ്,കിലോയ്ക്ക് 33 രൂപ, അന്യസംസ്ഥാനത്തില്‍ നിന്നുപോലും ചിരട്ട എടുക്കാൻ ആളുകളെത്തുന്നു

    സംസ്ഥാനത്ത് തേങ്ങ വില ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുകയാണ്. സൗന്ദര്യവർദ്ധക വസ്തുക്കള്‍ നിർമ്മിക്കാനും വെള്ളം ശുദ്ധീകരിക്കാനും ഒക്കെയാണ് വ്യവസായ ശാലകളില്‍ ചിരട്ട ഉപയോഗിച്ചു വരുന്നത്.

    നിലവില്‍ ഒരു കിലോ ചിരട്ടയ്ക്ക് ഇപ്പോള്‍ 33 രൂപ വരെ നാട്ടില്‍ വില കിട്ടുന്നുണ്ട്. ഡിമാന്റ് കൂടിയതോടെ തമിഴ്നാട്ടില്‍ നിന്നും കർണാടകയില്‍ നിന്നുമൊക്കെ ആളുകള്‍ എത്തിയാണ് ചിരട്ട കൊണ്ടുപോകുന്നത്. തേങ്ങ വിലയാകട്ടെ നാള്‍ക്ക് നാള്‍ ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിക്കുകയാണ്. ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ക്വിന്റലിന് 4500 രൂപയിലെത്തി നില്‍ക്കുകയാണ് പച്ചത്തേങ്ങയുടെ വില. തേങ്ങയുടെ ഈ വിലയിടിവില്‍ കടുത്ത ആശങ്കയിലാണ് വ്യാപാരികളും കർഷകരും.

    അതേസമയം ഒരു കിലോ ചിരട്ടയ്ക്ക് 33 രൂപ വരെ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെയും, കർണാടകയിലെയും ചിരട്ടക്കരി വ്യവസായശാലകളിലേക്കാണ് ഈ ചിരട്ടയെല്ലാം പോകുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കള്‍ നിർമിക്കാനും വെള്ളം ശുദ്ധീകരിക്കാനും ചിരട്ട ഉപയോഗിക്കാൻ തുടങ്ങി. ഇതൊടെയണ് ചിരട്ടയുടെ നല്ല കാലം പിറന്നതും കമ്പോളത്തില്‍ വിലയേറിയതും. ഇങ്ങനെയൊക്കെ ചിരട്ടയുടെ ഡിമാന്റ് കൂടിയെങ്കിലും തൊണ്ടോടെ തേങ്ങ വില്‍ക്കുന്ന കർഷകന് നേട്ടമൊന്നുമില്ല. ചിരട്ട വേറെയാക്കിത്തന്നെ വില്‍ക്കുമ്പോഴേ ക‍ർഷകന് നേട്ടമുണ്ടാകുന്നുള്ളൂവെന്നാണ് അവ‍ർ പറയുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728