Header Ads

ad728
  • Breaking News

    വോട്ട് ചെയ്യൂ, ഒരു രൂപക്ക് പുട്ടുപൊടി സ്വന്തമാക്കൂ; വോട്ടര്‍മാര്‍ക്കായി സപ്ലൈകോ ഓഫര്‍




    തിരുവനന്തപുരം :  ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറുമായി സപ്ലൈകോ.
    ഏപ്രില്‍ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നല്‍കുമെന്ന് അധികൃതർ അറിയിച്ചു.തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടോറല്‍ പാർട്ടിസിപ്പേഷൻ), സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്‌ലൈനോടെയുള്ള ഈ ക്യാംപയിൻ അവതരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ സന്ദർശിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
    വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നല്‍കുക. സപ്ലൈകോയില്‍ നിന്ന് 1,000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കാണ് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728