Header Ads

ad728
  • Breaking News

    പാചകവാതകം നൽകാമെന്ന് ഏജൻസികളുടെ ഉറപ്പ്; സമരം പിൻവലിച്ച് ഹോട്ടലുകാർ.

    കോഴിക്കോട്: അടുത്തദിവസംമുതൽ സർക്കാർ നിശ്ചയിച്ച പ്രകാരം 66 ശതമാനം പാചകവാതകം നൽകാമെന്ന ഉറപ്പ് ലഭിച്ചതോടെ ഏജൻസികൾക്ക് മുന്നിൽ നടത്താനിരുന്ന സമരം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ മാറ്റിവെച്ചു. തിങ്കളാഴ്ച ഭാരത്, എച്ച്.പി. ഏജൻസികൾക്ക് മുന്നിൽ സമരം നടത്താനായിരുന്നു തീരുമാനം.


    24 മണിക്കൂറിനുള്ളിൽ പാചകവാതകം നൽകുമെന്നാണ് ഭാരത് ഗ്യാസ് ഏജൻസി വ്യക്തമാക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. എച്ച്.പി.യിൽനിന്നും അനുകൂലമായ നിലപാടാണ് ഉണ്ടായിട്ടുള്ളത്.


    നിലവിൽ ഹോട്ടലുകൾക്ക് പലരീതിയിലാണ് പാചകവാതകം ലഭിക്കുന്നത്. ചിലയിടത്ത് 30 ശതമാനമൊക്കെ ലഭിക്കുമ്പോൾ മറ്റുചിലർക്ക് അതിൽ കുറവും കൂടുതലുമെല്ലാം കിട്ടുന്നുണ്ട്.

    പല ഹോട്ടലുകളും പ്രതിസന്ധികാരണം മുന്നോട്ടുപോകാൻപറ്റാത്ത സ്ഥിതിയായിരുന്നു. ചർച്ചയിൽ അനുകൂലമായ നടപടിയുണ്ടായതോടെ അടുത്തദിവസം മുതൽ പ്രശ്‌ങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട് പറഞ്ഞു. ഭാരവാഹികളായ എൻ. സുഗുണൻ, സന്തോഷ് കുമാർ, സാദിഖ് സഹാറ, ആഷിക് സന തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728