ഷിയാസ് കരീമിനെതിരായ ലൈംഗികാതിക്രമ പരാതി; ശബ്ദരേഖ ഉൾപ്പെടെ തെളിവായി സമർപ്പിച്ച് യുവതി

പ്രണയം നടിച്ച് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന പരാതി നടനും മോഡലുമായ ഷിയാസ് കരീമിനെതിരായ കേസ് കോഴിക്കോട് ചേവായൂർ പോലീസിന് കൈമാറും. യുവതിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് കൈമാറുന്നത് പണം ആവശ്യപ്പെട്ടുള്ള ഷിയാസ് കരീമിന്റെ ശബ്ദ സന്ദേശം ഉൾപ്പെടെ തെളിവുകൾ പരാതിക്കാരി കൈമാറിയിരുന്നു.
നഗ്നദൃശ്യങ്ങൾ പകർത്തി ഷിയാസ് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പാലാരിവട്ടം പോലീസിലാണ് യുവതി പരാതി നൽകിയത്. മാനസികമായി തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് ഇപ്പോൾ പരാതി നൽകുന്നതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
2023 ജൂണിലാണ് ഷിയാസ് കരീമിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നതെന്നും 2024 ഷിയാസിനൊപ്പം ലിവിംഗ് റിലേഷനിലായെന്നും യുവതിയുടെ മൊഴിയിലുണ്ട്. ആദ്യ ഘട്ടത്തിൽ പലപ്പോഴായി നടൻ പത്ത് ലക്ഷം രൂപ വാങ്ങിയെന്നും തൻറെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരിൽ 22 ലക്ഷം രൂപ പിന്നെയും വാങ്ങിയെന്നും യുവതി പറയുന്നു. ജിം തുടങ്ങിയാൽ അതിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.
No comments