Header Ads

ad728
  • Breaking News

    ഓണ്‍ലൈൻ വഴി മയക്ക് മരുന്ന് കച്ചവടം; പട്ടുവം കടവ് സ്വദേശി എക്‌സൈസ് പിടിയില്‍


    തളിപ്പറമ്പ്: രാസലഹരിയായ മെത്തഫിറ്റമിന്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.
    പട്ടുവംകടവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന തറമ്മല്‍ ഹൗസില്‍ മുസ്തഫയുടെ മകന്‍ കെ.വി.ഷമ്മാസ്(34)നെയാണ് അറസ്റ്റ് ചെയ്തത്.

    പാപ്പിനിശ്ശേരി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശി ചേണിച്ചേരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
    എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം പി.പി.രജിരാഗ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴോം കോട്ടക്കീല്‍ എന്ന സ്ഥലത്ത് വെച്ച് 10.150 ഗ്രാം മയക്കുമരുന്ന് വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

    തളിപ്പറമ്പ്, പട്ടുവം, പഴയങ്ങാടി, പരിയാരം എന്നി സ്ഥലങ്ങളിലുള്ള യുവതി-യുവക്കള്‍ക്ക് രാസലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാള്‍.
    അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ലഹരി ഓണ്‍ലൈന്‍ ഇടപാടിലൂടെ അതിസമര്‍ത്ഥമായി വില്‍പ്പന നടക്കുന്നതാണ് ഇയാളുടെ രീതി.
    എക്‌സൈസ് മാസങ്ങളായി ഇയാളെ നിരിഷിച്ചുവരികയായിരുന്നു.
    അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍  ഗ്രേഡ് എം.പി.സര്‍വ്വജ്ഞന്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് വി.പി.ശ്രീകുമാര്‍, സി.പങ്കജാഷന്‍, പി.പി.രജിരാഗ്, സിവില്‍ എക് സൈസ് ഓഫിസര്‍ കെ.അമല്‍, ഡ്രൈവര്‍ ജോജന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728