ജില്ലാതല പോസ്റ്റൽ ബാലറ്റ് ക്ലിയറിങ് കേന്ദ്രം കലക്ടർ സന്ദർശിച്ചു
കണ്ണൂർ:-പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജിൽ പ്രവർത്തിക്കുന്ന
പോസ്റ്റൽ ബാലറ്റുകളുടെ ജില്ലാതല ക്ലിയറിങ് കേന്ദ്രം ജില്ലാ കളക്ടർ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. പോളിംഗ് ചുമതലയുള്ള ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. അസിസ്റ്റന്റ് കലക്ടർ എഹ്തെദാ മുഫസ്സിർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. എൻ.സിബി, നോഡൽ ഓഫീസർ വിപിൻ വിജയൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
No comments