Header Ads

ad728
  • Breaking News

    കുടുംബത്തോടൊപ്പം പാറക്കെട്ടില്‍ ഇരിക്കുമ്പോള്‍ ഇടിമിന്നലേറ്റു; ഉറവപ്പാറയില്‍ എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം



    തൊടുപുഴ: ഉറവപ്പാറയില്‍ 13-കാരി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശിനി നഫീസത്തുള്‍ മിസ്രിയയാണ് മരിച്ചത്.അഫ്‌സല്‍-നൗഫിയ ദമ്പതികളുടെ മകളാണ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തൊടുപുഴയ്ക്ക് സമീപമുള്ള ഉറവപ്പാറയില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. പാറക്കെട്ടില്‍ ഇരിക്കുമ്പോഴാണ് മിന്നലേറ്റത്. അഫ്‌സലിനും, പ്രദേശവാസിയായ ഒരു യുവാവിനും ഇടിമിന്നലേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.

    ഉറവപ്പാറയില്‍ വൈകുന്നേരം മുതല്‍ ശക്തമായ മഴയും മിന്നലുമുണ്ടായിരുന്നു. ഇതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. മിന്നലേറ്റ ഉടന്‍ തന്നെ മൂവരെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ പെണ്‍കുട്ടി മരിച്ചിരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടെ നില ഗുരുതരമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. നാളെയാണ് സംസ്‌കാരം.
    ജാഗ്രത വേണം
    സംസ്ഥാനത്ത് ഏപ്രില്‍ ഏഴു വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728