Header Ads

ad728
  • Breaking News

    നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണം; ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കം’; വീണാ ജോര്‍ജ്


    തനിക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കമെന്നും എല്ലാ പരിധിയും വിട്ടുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.

    ലൈംഗിക ചുവയോടെയുള്ള കമന്റുകള്‍ പോസ്റ്റുകള്‍ക്ക് താഴെ ഉണ്ടാകുന്നു. ഒരു വ്യക്തിക്ക് എതിരെയും, ഒരു സ്ത്രീക്കെതിരെയും ഉണ്ടാകാന്‍ പാടില്ലാത്ത കമന്റുകളാണ് വരുന്നത്. സൈബര്‍ ആക്രമണം എല്ലാ പരിധികളും വിട്ടു. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തട്ടെ – വീണാ ജോര്‍ജ് പറഞ്ഞു. സൈബര്‍ ആക്രമണം തുടരുമെന്ന സന്ദേശമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്റ്റേറ്റ്‌മെന്റ് നല്‍കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ് ഇതുമായി ബന്ധപ്പെട്ട് സിപിഐഎംപരാതി നല്‍കിയത്. ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം നേതാവ് ഓമല്ലൂര്‍ ശങ്കരനാണ് പരാതി നല്‍കിയത്.

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യമായ കമന്റുകള്‍ പ്രചരിപ്പിക്കുകയാണ്. മന്ത്രി വീണാ ജോര്‍ജ് തന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് ശ്രമിക്കുന്നത്. വയനാട് ഫണ്ട്, യൂത്ത് കോണ്‍ഗ്രസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ഇത്തരത്തില്‍ തരംതാണ സൈബര്‍ ആക്രമണങ്ങളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728