സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' ശരത് ഉണ്ണിത്താൻ അന്തരിച്ചു
മിമിക്രി കലാകാരനായി കലാരംഗത്തേക്ക് കടന്നുവന്ന ശരത്, കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സോഷ്യൽ മീഡിയ റീലുകളിലൂടെയും മറ്റും അദ്ദേഹം വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ നടി സ്നേഹ ശ്രീകുമാർ ഉൾപ്പെടെയുള്ള നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.

No comments