Header Ads

ad728
  • Breaking News

    കണ്ണൂരിൽ 15 പിങ്ക് പോളിങ് സ്റ്റേഷനുകൾ

           
    കണ്ണൂർ:-തിരഞ്ഞെടുപ്പ് ദിവസം ജില്ലയിൽ ഒരുങ്ങുന്നത് സ്ത്രീ ജീവനക്കാർ മാത്രമുള്ള 15 പിങ്ക് പോളിങ് സ്റ്റേഷനുകൾ.

    തളിപ്പറമ്പ് ഒഴികെ എല്ലാ മണ്ഡലങ്ങളിലും പിങ്ക് പോളിങ് സ്റ്റേഷനുണ്ട്. ചില മണ്ഡലങ്ങളിൽ രണ്ടും.

    പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫീസർ, സെക്കന്റ് പോളിങ് ഓഫീസർ, തേർഡ് പോളിങ് ഓഫീസർ തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുന്ന മുഴുവൻ ഉദ്യോഗസ്ഥരും സ്ത്രീകളാണ് എന്നതാണ് പിങ്ക് സ്റ്റേഷന്റെ പ്രത്യേകത. 

    കൂടാതെ ഓരോ നിയമസഭ മണ്ഡലത്തിലും അഞ്ച് വീതം 55 മാതൃക പോളിങ് സ്റ്റേഷനുകളും ജില്ലയിൽ ഉണ്ട്. നിയമസഭ മണ്ഡലങ്ങളും പിങ്ക് പോളിംഗ് സ്റ്റേഷനുകളും: 
    പയ്യന്നൂർ-2 (എ വി സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ കരിവെള്ളൂർ ഈസ്റ്റ്‌, എ വി സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ കരിവെള്ളൂർ വെസ്റ്റ്).
    കല്യാശ്ശേരി-1 (ഗവ. കൊമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് കണ്ണപ്പുരം).
    ഇരിക്കൂർ-1 (കമലിയ മദ്രസ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ).
    അഴീക്കോട്-2 (റഹ്മത്തുൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാങ്കടവ്, ഗവ. മാപ്പിള യു പി സ്കൂൾ കാട്ടാമ്പള്ളി).
    കണ്ണൂർ-2 (വാരം യു പി സ്കൂൾ, ഗവ. എച്ച് എസ് എസ് മുണ്ടേരി).
    ധർമ്മടം-1 (ലീഗൽ സ്റ്റഡി സെൻ്റർ പാലയാട്).
    തലശ്ശേരി-1 (കോളേജ് ഓഫ് നഴ്സിംഗ് തലശ്ശേരി ലക്ചർ ഹാൾ).
    കൂത്തുപറമ്പ്-2 (ജി എച്ച് എസ് എസ് കോട്ടയം മലബാർ, രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ് മൊകേരി).
    മട്ടന്നൂർ-2 (കൊതേരി എ എൽ പി എസ്, ഗവ. എച്ച് എസ് എസ് മമ്പറം).
    പേരാവൂർ-1 (സെൻ്റ് ജോസഫ് യു പി സ്‌കൂൾ കുന്നോത്ത്).


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728