പോക്‌സോ: സ്‌കൂള്‍ ബസ് ഡ്രൈവര്‍ റിമാൻഡില്‍
_ചേർത്തല: നഗരത്തിലെ ഗവ.എല്‍.പി സ്‌കൂളിലെ സ്‌കൂള്‍ ബസില്‍ വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ഡ്രൈവർ അറസ്റ്റില്‍._
_നഗരസഭ 29ാം വാർഡ് തെക്കേപുളിമൂട്ടില്‍ ബേബി(57)യെയാണ് ചേർത്തല സ്‌റ്റേഷൻ ഇൻസ്പക്ടർ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കുട്ടിക്ക് മിഠായി വാങ്ങിനല്‍കി ബസില്‍വച്ച് അതിക്രമം കാട്ടിയെന്നാണ് കേസ്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. ചേർത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു._
No comments