Header Ads

ad728
  • Breaking News

    ഓണ്‍ലൈൻ ചൂതാട്ടത്തിനെതിരെ കേന്ദ്രത്തിന്റെ കടുത്ത നടപടി; 300 വെബ്‌സൈറ്റുകള്‍ കൂടി നിരോധിച്ചു


    _ന്യൂഡല്‍ഹി: ഓണ്‍ലൈൻ ചൂതാട്ടവും ബെറ്റിംഗ് പ്ലാറ്റ്ഫോമുകളും തടയാനുള്ള നടപടികള്‍ ശക്തമാക്കി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായി പ്രവർത്തിച്ച 300 വെബ്സൈറ്റുകളും ആപ്പുകളും കൂടി കേന്ദ്ര ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തു._

    _ഇതോടെ രാജ്യത്ത് ഇതുവരെ നിരോധിച്ച ചൂതാട്ട സൈറ്റുകളുടെ എണ്ണം 8,400-ലേക്ക് ഉയർന്നു._

    _ഓണ്‍ലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി 2025-ല്‍ പാസാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. സ്പോർട്സ് ബെറ്റിംഗ്, കാസിനോ ഗെയിമുകള്‍ തുടങ്ങിയവയിലൂടെ യുവാക്കളെ കടക്കെണിയിലാക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകളെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം._

    _ചൂതാട്ട സൈറ്റുകള്‍ വഴി രാജ്യസുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതായും സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഐടി ആക്‌ട് സെക്ഷൻ 69എ പ്രകാരമാണ് സർക്കാർ ഈ വെബ്സൈറ്റുകള്‍ക്ക് വിലക്കേർപ്പെടുത്തിയത്. നിയമം ലംഘിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു വർഷം മുതല്‍ ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728