കൊടുങ്ങല്ലൂര്‍ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തില്‍. ദേവസ്വം ബോര്‍ഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണം. ചിത്രീകരണം നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
_*തൃശൂർ*: കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച് പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ചത്._
_ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ് വിവരം. സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചതോടുകൂടിയാണ് പ്രതിഷേധം ഉയർന്നിരുന്നു._
_അനുമതിയില്ലാതെ ചിത്രീകരണം നടത്തിയ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു._
_കോമരത്തിന്റെ വേഷം കെട്ടിയ ആളുകളും പൊലീസ് വേഷത്തിലെത്തിയവരും തമ്മിലുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്. ആദ്യഘട്ടത്തില്‍ ഇത് സിനിമാ ചിത്രീകണമാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല._
_അതുകൊണ്ടുതന്നെ പൊലീസ് യൂണിഫോമിലുള്ളയാള്‍ കോമരങ്ങളെ മർദിക്കുന്നത് കണ്ടപ്പോള്‍ ആശയക്കുഴപ്പമുണ്ടായി. പിന്നീടാണ് സിനിമാ ചിത്രീകരണമാണെന്ന് മനസ്സിലായത്._
No comments