Header Ads

ad728
  • Breaking News

    ശ്രീകണ്ഠാപുരം യങ് മൈൻഡ് ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനം





    ശ്രീകണ്ഠാപുരം: ഒരു ക്ലബ്ബിന്റെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ ഡിസ്ട്രിക്ട് ഗവർണറുടെ ക്ലബ്ബ് ഔദ്യോഗിക സന്ദർശനം ശ്രീകണ്ഠാപുരം യങ് മൈൻഡ്സ് ക്ലബ്ബ് നടത്തി. ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത്, മറ്റ് ക്യാബിനറ്റ് അംഗങ്ങൾ എന്നിവർ ക്ലബ്ബ് സന്ദർശിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കെ വി പ്രശാന്ത് നടത്തി. ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ, ഡിസ്ട്രിക്ട് ട്രഷറർ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, ഡിസ്ട്രിക്ട് ഫസ്റ്റ് വനിത ശ്രീലത പ്രശാന്ത്, ക്യാബിനറ്റ് അംഗങ്ങളായ ജോസഫ് മാത്യു, രാധാകൃഷ്ണൻ, വിനോദ് പൊടിക്കളം എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി സന്തോഷ് കുമാർ ചടങ്ങിൽ സ്വാഗതവും, ക്ലബ്ബ് ട്രഷറർ പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങൾക്കുള്ള ഉപഹാരം ക്ലബ്ബ് പ്രസിഡന്റ് നൽകി. തുടർന്ന് ക്ലബ്ബ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും നടത്തി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728