Header Ads

ad728
  • Breaking News

    വേതന പരിഷ്കരണം: സ്വകാര്യ ആശുപത്രി നഴ്സുമാർ സമരത്തിലേക്ക്

    _തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം വൈ​കു​ന്ന​തി​നെ​തി​രെ യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) പ്ര​ത്യ​ക്ഷ സ​മ​രം ആ​രം​ഭി​ച്ചു.   തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ലേ​ബ​ർ ക​മീ​ഷ​ണ​ർ ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ന​ഴ്‌​സു​മാ​രു​ടെ ഈ​റ്റി​ല്ല​മാ​യ കേ​ര​ള​ത്തി​ൽ 10 വ​ർ​ഷം മു​മ്പ് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ച ശ​മ്പ​ളം ചോ​ദി​ക്കേ​ണ്ടി വ​രു​ന്ന​ത് തൊ​ഴി​ലാ​ളി വ​ഞ്ച​ന​യാ​ണെ​ന്നും അ​തി​ജീ​വ​ന പോ​രാ​ട്ട​ത്തി​ന് പൊ​തു​സ​മൂ​ഹ​ത്തി​ന്റെ പി​ന്തു​ണ വേ​ണ​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.   സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​ഗ​ദീ​ഷ് പ്ര​സാ​ദ് ക​മ്മി​റ്റി ശു​പാ​ർ​ശ ചെ​യ്ത 40,000 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ളം ന​ട​പ്പി​ലാ​ക്കു​ക, മൂ​ന്ന് ഷി​ഫ്റ്റ് സം​ബ​ന്ധി​ച്ച വീ​ര​കു​മാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ക, ന​ഴ്‌​സി​ങ് അ​ധ്യാ​പ​ക​ർ​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം യു.​ജി.​സി സ്കെ​യി​ൽ ശ​മ്പ​ളം ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ. പ്ര​തി​ഷേ​ധ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി മാ​ർ​ച്ച് നാ​ലി​ന് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കും സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചും ന​ട​ത്തും. അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ൾ മു​ട​ങ്ങാ​ത്ത രീ​തി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചാ​യി​രി​ക്കും ന​ഴ്‌​സു​മാ​രു​ടെ ജോ​ലി ബ​ഹി​ഷ്‌​ക​ര​ണം._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728