Header Ads

ad728
  • Breaking News

    കണ്ണൂർ സിറ്റി പോലീസിന് പുതിയ ആസ്ഥാനം; 4 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും


    കണ്ണൂർ: കണ്ണൂർ സിറ്റി പോലീസിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 03 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

    കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി  യതീഷ് ചന്ദ്ര സ്വാഗതം ആശംസിക്കും. 
     
    കണ്ണൂരിൽ നാലു നിലകളിലായി 12.625 കോടി രൂപ ചെലവിൽ നിർമ്മിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, തളാപ്പിൽ മൂന്ന് നിലകളിലായി 1.89 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറ് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ, കൂത്തുപറമ്പിൽ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഓഫീസിന് മുകളിലായി 51 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സെൻട്രൽ കസ്‌റ്റോഡിയൽ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയും കണ്ണൂർ റേഞ്ച്  ഡിഐജി ഓഫീസിനു മുകളിലായി പുതുതായി നിർമ്മിച്ച ട്രെയിനിംഗ് സെന്ററുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 

    കണ്ണൂർ മേയർ അഡ്വ. പി ഇന്ദിര, എം.പിമാരായ കെ. സുധാകരൻ, ഷാഫി പറമ്പിൽ, ഡോ. വി. ശിവദാസൻ, പി. സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 
     
    എം.എൽ.എമാരായ എം വി ഗോവിന്ദൻ മാസ്റ്റർ, കെ. പി. മോഹനൻ, കെ. കെ. ശൈലജ ടീച്ചർ, അഡ്വ. സണ്ണി ജോസഫ്, കെ. വി. സുമേഷ്, എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ & സെഷൻസ് ജഡ്ജി കെ. ടി. നിസാർ അഹമ്മദ്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ,  കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് തുടങ്ങിയവർ പങ്കെടുക്കും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728