ടെലികോം കമ്പനികൾ 30 ദിവസത്തെ പ്ലാനുകൾ നൽകണമെന്ന് ട്രായി
രാജ്യത്ത് മൊബൈൽ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി 28
ദിവസത്തിൽനിന്ന് 30 ദിവസത്തിലേക്കോ ഒരു കലണ്ടർ മാസത്തിലേക്കോ നീട്ടാൻ ടെലികോം
കമ്പനികൾക്കുമേൽ കേന്ദ്ര സർക്കാർ സമ്മർദം. ഇക്കാര്യത്തിൽ നിലപാട് കർശനമാക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി) നടപടി തുടങ്ങി.
നിലവിൽ ടെലികമ്യൂണിക്കേ ഷൻ കമ്പനികൾ 30ദിവസത്തെപ്ലാനുകൾ നൽകുന്നുണ്ടെങ്കിലും 28ദിവസ പ്ലാനുകൾക്കാണ് കൂടുതൽ പ്രിയം. ഇത് ഉപയോക്താക്കൾക്ക് പ്രതിവർഷം ഒരുമാസത്തെ അധിക റീചാർജ് ബാധ്യത വരുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് കേന്ദ്ര സർക്കാർ നടപടി.
നിലവിൽ ജിയോ, ഭാരതി
എയർടെൽ തുടങ്ങി പ്രമുഖ കമ്പനികൾ 319രൂപയ്ക്ക് ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ
അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഭൂരിഭാഗം ഉപയോക്താക്കളും 299രൂപയുടെ 28ദിവസത്തെ പ്ലാനുകളെയാണ് ആശ്രയിക്കുന്നത്. വാലിഡിറ്റി കൂട്ടുന്നത് പ്ലാനുകളുടെ നിരക്ക് കൂടാൻ കാരണമാകുമെന്നും ഇത് സാധാരണക്കാർക്ക് ബാധ്യതയാകുമെന്നുമാണ് ടെലികോം കമ്പനികളുടെ വിലയിരുത്തൽ. എന്നാൽ, ഉപയോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ കാലയളവിലുമുള്ള പ്ലാനുകൾ ലഭ്യമാക്കണമെന്ന് ട്രായി നേരത്തെ തന്നെ നിർദേശിച്ചിരുന്നു.
റീചാർജ് കാലാവധി കഴിഞ്ഞാ ലും ഒരു വർഷത്തേക്ക് ഇൻകമി ങ് കോളുകൾ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ഒരു നമ്പർ സജീവമായി നിലനിർത്താൻ കമ്പനികൾക്ക് അധികച്ചെലവ് വരുന്നുണ്ടെന്നും നമ്പരുകളുടെ ലഭ്യതക്കുറവുണ്ടന്നും വിവിധ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കു ന്നു. അതേസമയം ഇൻകമിങ് സേവനങ്ങൾക്കു മാത്രമായി കുറഞ്ഞ നിരക്കിൽ പ്ലാനുകൾ അവതരിപ്പിക്കാനുള്ള സാധ്യത ട്രായ് പരിശോധിച്ചേക്കും. നിലവിലെ നിയമപ്രകാരം, തുടർച്ചയായി 90ദിവസം ഉപയോഗിക്കാതിരുന്നാൽ
മാത്രമേ ഒരു പ്രീപെയ്‌ഡ്
കണക്ഷൻ റദ്ദാക്കാൻ പാടുള്ളൂ.
No comments