കുവൈത്ത്, ദമാം, ബഹ്റൈൻ സർവീസുകൾ പുനരാരംഭിക്കും; ആഴ്ചയിൽ 3 വീതം സർവീസുകൾ
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കുവൈത്ത്, ദമാം, ബഹ്റൈൻ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്. ഏപ്രിൽ ഒന്നുമുതൽ ആഴ്ചയിൽ 3 വീതം സർവീസുകൾ നടത്തും. കുവൈത്ത് സർവീസിന് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 5.40ന് പുറപ്പെട്ട് കുവൈത്തിൽ രാത്രി 8.20ന് എത്തി, തിരിച്ച് രാത്രി 8.20ന് പുറപ്പെട്ട് പുലർച്ചെ 4.50ന് കണ്ണൂരിൽ ഇറങ്ങുന്ന തരത്തിലാണ് സമയ ക്രമം. മറ്റു റൂട്ടുകളിൽ ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും. ഈ 3 സെക്ടറിനു പുറമേ ജിദ്ദ സർവീസും എയർ ഇന്ത്യ എക്സ്പ്രസ് നവംബർ ഒന്നു മുതൽ നിർത്തലാക്കിയിരുന്നു. ഷാർജ, മസ്കത്ത്, ദുബായ്, റാസൽഖൈമ സർവീസുകൾ കുറയ്ക്കുകയും ചെയ്തു
No comments