Header Ads

ad728
  • Breaking News

    ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ സൂക്ഷിക്കുക

    ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയില്‍വേ. ഇനിമുതല്‍ നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത ബോർഡിങ് സ്റ്റേഷനില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍, നിങ്ങളുടെ സീറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരാള്‍ക്ക് സ്വന്തമാകും. ടിടിഇ (TTE) ഇനി നിങ്ങള്‍ക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തുനില്‍ക്കില്ലെന്നതാണ് റെയില്‍വേയുടെ പുതിയ തീരുമാനം. നിലവിലെ നിയമപ്രകാരം, ഒരാള്‍ ബോർഡിങ് സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയില്ലെങ്കില്‍ അടുത്ത സ്റ്റേഷൻ കൂടി കഴിയുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നല്‍കാറില്ലായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ടിടിഇയുടെ കയ്യിലുള്ള ടാബ്ലെറ്റില്‍ നിങ്ങള്‍ വരാത്ത വിവരം ഉടനടി രേഖപ്പെടുത്തും. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ സീറ്റ് വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവർക്കോ അല്ലെങ്കില്‍ ആർഎസി ടിക്കറ്റുകാർക്കോ കൈമാറുകയും ചെയ്യും. നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് അനുവദിച്ചു കഴിഞ്ഞാല്‍ ആ വിവരം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്‌എംഎസ് ആയി എത്തും. റെയില്‍വേയുടെ ഡിജിറ്റല്‍ സംവിധാനം കൂടുതല്‍ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728