സുഹൃത്തുമായി സീനിയേഴ്സിന് പ്രശ്നം, നിസ്കരിക്കാൻ പോവുമ്പോള്‍ മര്‍ദ്ദനം, ഒൻപതാം ക്ലാസുകാരനെ തല്ലിച്ചതച്ച് പത്താക്ലാസുകാര്‍
_*മക്കരപ്പറമ്പ്*: സീനിയേഴ്സ് കൂട്ടം ചേർന്ന് ക്രൂരമായി തല്ലി, എന്തിനാണ് തന്നെ തല്ലിയത് എന്ന് അറിയില്ലെന്നും മക്കരപ്പറമ്പില്‍ സീനിയേഴ്സിന്റെ മർദ്ദനത്തിനിരയായ ഒൻപതാം ക്ലാസുകാരൻ ഷഹബാസ്._
_സുഹൃത്തിനോട് എന്തോ പ്രശ്നം സീനിയേഴ്സിന് ഉണ്ടായിരുന്നു.വെള്ളിയാഴ്ച പള്ളിയില്‍ പോകാൻ നേരം ആണ് പത്താം ക്ലാസുകാർ തല്ലിയത്.മർദ്ദനത്തില്‍ സാരമായി പരിക്കേറ്റ കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്‌എസ്‌എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹബാസ് ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്._ _മർദ്ദന വിവരം സ്കൂള്‍ അധികൃതർ മറച്ചുവയ്ക്കാൻ ശ്രമിച്ചതായാണ് ഷഹബാസിന്റെ അമ്മ ആരോപിക്കുന്നത്. മകന് വയ്യെന്ന് പറഞ്ഞാണ് വിളിച്ചത്. തല്ലു കിട്ടിയ കാര്യം പറയാതിരിക്കാൻ ശ്രമിച്ചു._
_സംഭവത്തില്‍ ഷഹബാസിന്റെ അമ്മ പൊലീസിലും സ്കൂള്‍ അധികൃതർക്കും പരാതി നല്‍കിയിട്ടുണ്ട്._ _ഇൻസ്റ്റാഗ്രാമില്‍ ഫോട്ടോ പങ്ക് വെച്ചതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഒൻപത്- പത്ത് ക്ലാസിലെ വിദ്യാർത്ഥികള്‍ തമ്മില്‍ നേരത്തെ തർക്കം നിലനിന്നിരുന്നു. അഞ്ച് പേർക്ക് മർദനമേറ്റതായി വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്. മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്._
No comments