Header Ads

ad728
  • Breaking News

    _സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് മരണം

    _കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് മരണം. കോഴിക്കോട് നല്ലളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ എന്നിവരാണ് മരിച്ചത്.   അപകടത്തിൽപ്പെട്ട രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ​ഗുരുതരമാണ്. ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാൽ, പന്തീരാങ്കാവ് സ്വദേശി ദിജിൽ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   തിരുവനന്തപുരം കരമനയിൽ ബൈക്ക് ഫുട്പാത്തിലിടിച്ച് മൂന്ന് മരണം. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപടകമുണ്ടായത്._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728