റാപ്പർ വേടൻ ഇന്ന് വിവാഹിതനാകും: വധു എഴുത്തുകാരി നവമി ലത
തൃശൂർ: റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശ്ശൂർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. സബ് രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത. സബ് രജിസ്റ്റർ വീട്ടിലേക്ക് എത്തി വിവാഹ രജിസ്റ്ററിൽ വധൂവരന്മാരെ കൊണ്ട് ഒപ്പിടിക്കും എന്നാണ് സൂചന. അങ്ങനെയെങ്കിൽ 10 മണിക്ക് മുൻപായിട്ട് ആയിരിക്കും ചടങ്ങുകൾ നടക്കുക. വധുവിന്റെ ബന്ധുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ചെറിയതോതിലുള്ള വിവാഹ സൽക്കാരം ക്രമീകരിച്ചിട്ടുള്ളത്. ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹമെന്ന് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
No comments