റാഞ്ചിയില്‍ എയര്‍ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു, മരിച്ചത് രോഗിയും ഡോക്ടറുമുള്‍പ്പെടെ 7 പേര്‍
ദില്ലി: റാഞ്ചിയില്‍ എയർ ആംബുലൻസ് അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്.
പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. റാഞ്ചിയില്‍നിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
No comments