Header Ads

ad728
  • Breaking News

    മൂന്ന് തവണ പൂജ്യം, അഭിഷേക് ശര്‍മ പുറത്തേക്ക്? സഞ്ജു വീണ്ടും ഓപ്പണറായേക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സാധ്യതാ ഇലവന്‍

    അഭിഷേക് ശര്‍മ / സഞ്ജു സാംസണ്‍
    ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തിലും റണ്‍സെടുക്കാന്‍ അഭിഷേകിന് സാധിച്ചില്ല. ഈ ലോകകപ്പില്‍ താരത്തിന് അക്കൗണ്ട് തുറക്കാനായില്ലെന്ന് അര്‍ത്ഥം. അവസാനമായി നെതര്‍ലന്‍ഡ്‌സിനെതിരെ പൂജ്യത്തിന് പുറത്തായി. സഞ്ജു ആകട്ടെ ലഭിച്ച ഒരു അവസരത്തില്‍ 22 റണ്‍സെടുക്കുകയും ചെയ്തു. എട്ട് പന്ത് മാത്രമാണ് സഞ്ജു നേരിട്ടത്. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജുവിന് മികച്ച റെക്കോര്‍ഡുമുണ്ട്. ഇവരില്‍ ആരെ കളിപ്പിക്കണമെന്നുള്ളതായിരിക്കും ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

    ഇഷാന്‍ കിഷന്‍
    മികച്ച ഫോമില്‍ കളിക്കുന്ന കിഷനെ മാറ്റുന്ന കാര്യം ചിന്തിക്കേണ്ടത്. ഇതുവരെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിഷന്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇതുവരെ 176 റണ്‍സാണ് താരം നേടിയത്.

    തിലക് വര്‍മ
    ലോകകപ്പിലെത്തിയപ്പോള്‍ സ്വതസിദ്ധമായ ശൈലില്‍ കളിക്കാന്‍ തിലകിന് സാധിക്കുന്നില്ലെന്നുള്ളത് വാസ്തവാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 25 റണ്‍സ് വീതം നേടിയ താരം അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 27 പന്തില്‍ 31 റണ്‍സാണ് നേടിയത്. ഇന്നിംഗ്‌സിനും വേഗവും ഇല്ലായിരുന്നു. എന്നിരുന്നാലും ടീം മാനേജ്‌മെന്റ് താരത്തെ പിന്തുണയ്ക്കും. മാത്രമല്ല, പകരം മൂന്നാമത് കളിക്കാന്‍ ശേഷിയുള്ള താരവും ടീമിലില്ല.


    സൂര്യകുമാര്‍ യാദവ്
    ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ക്യാപ്റ്റന്‍ സൂര്യുകുമാര്‍. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 162 റണ്‍സ്. മധ്യനിരയില്‍ സൂര്യയുടെ ബാറ്റിംഗ് കരുത്താണ് ഇന്ത്യയെ തകരാതെ കാക്കുന്നത്.

    ഹാര്‍ദിക് പാണ്ഡ്യ
    ബാറ്റിംഗിലും ബൗളിംഗിലും തന്റേതായ സംഭാവന നല്‍കുന്ന ഹാര്‍ദിക്കിനെ മാറ്റേണ്ട ആവശ്യം നിലവിലില്ല.

    ശിവം ദുബെ
    ഹാര്‍ദിക്കിന്റെ മറ്റൊരു രൂപമാണ് ദുബെ. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 31 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. പന്തെറിയുന്നതിലും മികവ് തുടരുന്നു.

    റിങ്കു സിംഗ്
    ബാറ്റ് ചെയ്യാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും ഫീല്‍ഡിംഗില്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട് റിങ്കു. റിങ്കുവിന് പകരം സഞ്ജുവിനെ കൊണ്ടുവരാന്‍ പറയുന്നുണ്ടെങ്കിലും അത്തരത്തിലൊരു ചിന്ത സെലക്റ്റര്‍മാര്‍ എടുക്കാന്‍ സാധ്യതയില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728