ദേശീയപാതകളിലെ ശൗചാലയം വൃത്തിയില്ലേ? ഫോട്ടോ അയച്ചാൽ 1000 രൂപ സമ്മാനം, ചലഞ്ച് ഏറ്റെടുത്ത് യാത്രക്കാർ
_*തൃശ്ശൂർ*: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) ആരംഭിച്ച ദേശീയപാതകളിലെ ‘ക്ലീൻ ടോയ്‍ലെറ്റ് പിക്ചർ ചലഞ്ചിന്’ മികച്ച സ്വീകാര്യത. അതോറിറ്റിയുടെ കീഴിൽ നിർമിച്ചതോ പ്രവർത്തിക്കുന്നതോ ആയ ദേശീയപാത ടോൾപ്ലാസകളിലെ ശൗചാലയങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിലുള്ളവയുടെ ചിത്രമെടുത്ത് അയച്ച് സമ്മാനം നേടുന്നതാണ് ചലഞ്ച്._
_രാജ്മാർഗ്‍യാത്ര എന്ന ആപ്പിലാണ് ചിത്രം അപ്‍ലോഡ് ചെയ്യേണ്ടത്. ജിയോടാഗ് സഹിതം എടുക്കുന്ന ഫോട്ടോയുടെ ആധികാരികത പരിശോധിച്ച് 1,000 രൂപയാണ് സമ്മാനമായി ലഭിക്കുക. വാഹനങ്ങളിലെ ഫാസ്‌ടാഗ് അക്കൗണ്ടിലേക്കാണ് ഈ പണം വരിക. ഇതിനകം ചിത്രങ്ങളയച്ച 350 യാത്രക്കാരിൽ 265 പേർക്ക് സമ്മാനം ലഭിച്ചു. എ.ഐ. സാധ്യതകൾകൂടി ഉപയോഗപ്പെടുത്തിയാകും ചിത്രങ്ങളുടെ പരിശോധന._
_ദേശീയപാതകളിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ശുചിത്വവും സൗകര്യവുമുള്ള ശൗചാലയങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ജനങ്ങളെ പൊതുസൗകര്യങ്ങൾ സംരക്ഷിക്കുന്നതിൽ പങ്കാളികളാക്കാനുംകൂടിയാണിത്. കേന്ദ്രസർക്കാരിന്റെ സ്പെഷ്യൽ കാംപെയ്ൻ 5.0-യുടെ ഭാഗമായ ഫോട്ടോ ചലഞ്ച് ജൂൺ 30 വരെ തുടരും_
No comments