Header Ads

ad728
  • Breaking News

    ഇനി 'റെയിൽ വൺ' മാത്രം; യു.ടി.എസ് ആപ് നിർത്തലാക്കുന്നു


    തിരുവനന്തപുരം: റെയിൽവേയുടെ ഓൺലൈൻ പാസഞ്ചർ സേവനങ്ങൾ ഇനി മുതൽ 'റെയിൽ വ ൺ'എന്ന ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. നി ലവിലെ യു.ടി.എസ് ആപ് മാർച്ച് ഒന്നുമുതൽ പ്രവർ ത്തനരഹിതമാകും. യു.ടി.എസ് ആപ് നിർത്തലാ ക്കുന്ന നടപടികൾ ഘട്ടംഘട്ടമായാണ് നടപ്പാക്കുന്ന ത്. ഇതിന്റെ ഭാഗമായി സീസൺ ടിക്കറ്റ് ബുക്കിങ്, പുതുക്കൽ, പുതിയ രജിസ്ട്രേഷൻ എന്നിവ നിർ ത്തലാക്കി.

    ആപ്പിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുന്ന വർക്കോ അപ്ഡേറ്റ് ചെയ്യുന്നവർക്കോ പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ ആർ-വാലറ്റ് റീചാർ ജ് ചെയ്യാനോ സാധിക്കില്ലെന്ന് റെയിൽവേ അറിയി ച്ചു. യു.ടി.എസ് ആപ്പിലെ ഉപയോക്താക്കളുടെ നില വിലെ ആർ-വാലറ്റ് ബാലൻസ് സുരക്ഷിതമായിരി ക്കുമെന്ന് റെയിൽവേ അറിയിച്ചു. ആപ് നിർത്തലാ ക്കുന്നത് മൂലം തുക നഷ്‌ടപ്പെടില്ല. യാത്രക്കാർക്ക് ഈ ബാലൻസ് പുതിയ റെയിൽ വൺ ആപ്പിൽ തുട ർന്നും ഉപയോഗിക്കാം.

    റെയിൽ വൺ ആപിൻ്റെ പ്രത്യേകതകൾ

    റിസർവ്ഡ്, അൺറിസർവ്ഡ്, സീസൺ, പ്ലാറ്റ് ഫോം ടിക്കറ്റുകൾ 'റെയിൽ വൺ' വഴി ബുക്ക് ചെ യ്യാം.

    യു.പി.ഐ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുക ൾ, ആർ-വാലറ്റ്, നെറ്റ് ബാങ്കിങ് എന്നിവ വഴി സുര ക്ഷിതമായി ഇടപാട് നടത്താം.

    ട്രെയിനുകളുടെ ലൈവ് സ്റ്റാറ്റസ്, സമയക്ര മം, പ്ലാറ്റ്ഫോം വിവരങ്ങൾ, കോച്ച് പൊസിഷൻ എന്നിവ യാത്രക്കാർക്ക് വേഗത്തിൽ അറിയാം.

    പി.എൻ.ആർ സ്റ്റാറ്റസ് പരിശോധിക്കാനും ടി ക്കറ്റ് റദ്ദാക്കാനും റീഫണ്ട് വിവരങ്ങൾ നിരീക്ഷി ക്കാനും സൗകര്യമുണ്ട്.

    ഐ.ആർ.സി.ടി.സിയുടെ അംഗീകൃത വെണ്ട ർമാരിൽനിന്ന് നേരിട്ട് സീറ്റിലേക്ക് ഭക്ഷണം ഓർ ഡർ ചെയ്യാം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728