Header Ads

ad728
  • Breaking News

    ട്വന്റി 20 ലോകകപ്പ്: പാകിസ്താൻ ബഹിഷ്കരണം അവസാനിപ്പിച്ചു; ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച


     *ലാഹോർ* : ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. ട്വന്റി 20 ലോകകപ്പിലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചതായും നിശ്ചയിച്ച പ്രകാരം മത്സരം നടക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അറിയിച്ചു. ലാഹോറിൽ നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പാകിസ്താൻ തങ്ങളുടെ നിലപാട് മാറ്റിയത്.

    ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുമെന്നായിരുന്നു പാകിസ്താന്റെ ഭീഷണി. എന്നാൽ, പാകിസ്താൻ മുന്നോട്ടുവെച്ച ഉപാധികൾ ഐസിസി തള്ളി. ഇന്ത്യ-പാകിസ്താൻ-ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര വേണമെന്ന ആവശ്യം രാജ്യങ്ങൾ തമ്മിൽ തീരുമാനിക്കേണ്ടതാണെന്നും ഐസിസിക്ക് ഇതിൽ ഇടപെടാനാകില്ലെന്നും കൗൺസിൽ വ്യക്തമാക്കി.

    അതേസമയം, ബംഗ്ലാദേശിന് ലോകകപ്പ് പ്രദർശനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. 2028-നും 2031-നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെന്റിന് ബംഗ്ലാദേശ് വേദിയാകുമെന്നും ഐസിസി ഉറപ്പ് നൽകി. ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് സ്വീകരിച്ച ബംഗ്ലാദേശിനെതിരെ അച്ചടക്ക നടപടിയോ സാമ്പത്തിക ഉപരോധമോ ഉണ്ടാവില്ല. ആരാധകർക്ക് ലോകകപ്പ് ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.
    മാടായി വിഷൻ  വാർത്തയിൽ വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക
    9061876433 


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728