Header Ads

ad728
  • Breaking News

    കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ താല്‍കാലികമായി ക്ലബ് വിട്ടു.


    ലോണില്‍ താരം വിദേശ ക്ലബിലേക്ക് ചേക്കേറും.
     ആരാധകരെ ഞെട്ടിക്കുന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതുവര്‍ഷദിനത്തിലെ പ്രഖ്യാപനം.

    ഈ സീസണിലെ ശേഷിക്കുന്ന സമയത്തേക്ക് വിദേശ ക്ലബിലേക്കാണ് ലൂണ ലോണില്‍ പോവുക. പരസ്പരധാരണയോടെ താരവും ക്ലബും എടുത്ത തീരുമാനമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമൂഹമാധ്യമപോസ്റ്റ്. ഐഎസ്എല്‍ അനിശ്ചിതത്വമാണ് താരത്തെ ക്ലബ് താല്‍കാലികമായി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

    2021ല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ യുറുഗ്വയന്‍ താരമായ അഡ്രിയാന്‍ ലൂണ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമാണ്. വിവിധ ടൂര്‍ണമെന്റുകളിലായി 87 മത്സരങ്ങളിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞത്.

     15 ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കി. കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവില്‍ വായ്പാ അടിസ്ഥാനത്തിലാണ് ക്ലബ് വിടുന്നതെങ്കിലും ഇനി താരം തിരിച്ചുവരുമോയെന്ന കടുത്ത ആശങ്ക ആരാധകര്‍ക്കുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728