സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ മരിച്ചു
കോട്ടയം: സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ തങ്കരാജ് ആണ് മരിച്ചത്.
ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡിൽ നാട്ടകം കോളജ് ജങ്ഷന് സമീപം സിദ്ധാർഥ് പ്രഭു ഓടിച്ച കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സിദ്ധാർത്ഥ് നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടതും തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടിച്ചു കെട്ടിയതും വാർത്തയായിരുന്നു.
No comments