ബേക്കല്‍ ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
കാസർകോട്: ബേക്കല്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. സംഭവത്തില്‍ കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ പരിപാടിക്കെത്തിയതാണ് വൻ തിരക്കിനും കാരണമായത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഗീത പരിപാടി നടക്കുന്നതിനിടെ സമീപത്തെ റെയില്‍ പാളം മുറിച്ചുകടക്കാൻ ശ്രമിച്ച 19-കാരൻ ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
No comments