Header Ads

ad728
  • Breaking News

    ശബരിമലയില്‍ ഭക്തജന പ്രവാഹം ; ഈ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 36,33,191 പേര്‍



    ശബരിമല : മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതല്‍ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തി.ഓണ്‍ലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുല്‍മേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയില്‍ എത്തിയത്.
    കഴിഞ്ഞകൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോള്‍ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728