കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും തടവുകാരനില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരം 6.30ന് ഒന്നാം ബ്ലോക്കില്‍ അണ്‍ലോക്ക് പരിശോധന നടത്തവെ 1-ാം നമ്പര്‍ സെല്ലിലെ തടവുകാരനായ ഡി-100/ 25 നമ്പര്‍ തൃശൂര്‍ പുതുക്കാട് നായരങ്ങാടി കല്ലൂരിലെ താഴെക്കാട്ടില്‍ വീട്ടില്‍ ഗോപകുമാറിന്റെ(45)സാധനങ്ങള്‍ സൂക്ഷിക്കുന്ന കവറില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്.
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
No comments