കണ്ണൂരിലെ പാർക്കിങ് സമുച്ചയം കേരളപ്പിറവിദിനത്തിൽ തുറക്കും
കണ്ണൂർ കോർപ്പറേഷൻ നിർമിച്ച ബഹുനില കാർ പാർക്കിങ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ജവാഹർ സ്റ്റേഡിയത്തന് സമീപത്തും ബാങ്ക് റോഡിലെ പീതാംബര പാർക്കിലുമാണ് പാർക്കിങ് സമുച്ചയം ഒരുക്കിയത്. സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിങ് കേന്ദ്രം നവംബർ ഒന്നിന് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ പറഞ്ഞു. ഒരാഴ്ചയ്ക്കകം പീതാംബര പാർക്കിലേതും ഉദ്ഘാടനം ചെയ്യും.
നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് ആവശ്യത്തിനുള്ള പാർക്കിങ് സ്ഥലമില്ലാത്ത പ്രശ്‌നം ഇതോടെ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് മേയർ പറഞ്ഞു. ജവാഹർ സ്റ്റേഡിയത്തിനു സമീപം ആറുനിലകളിലായി നാല് യൂണിറ്റുകളാണുള്ളത്. ഓരോ നിലയിലും 31 കാറുകൾ വീതം പാർക്ക് ചെയ്യാം. ഒരേസമയം 124 കാറുകൾ നിർത്താനുള്ള സൗകര്യമുണ്ട്.
പീതാംബര പാർക്കിൽ ആറുനിലകളിലായി ഒരു യൂണിറ്റ് പ്രവർത്തിക്കും. ഇവിടെ 31 കാറുകൾക്ക് പാർക്ക് ചെയ്യാനാകും.
No comments