ഒറ്റ ടാപ്പിൽ വർഷങ്ങൾ പഴക്കമുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ ആക്‌സസ് ചെയ്യാം; പുത്തന്‍ സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്
ചാറ്റ് ബാക്കപ്പുകൾക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട‌്‌സ്ആപ്പ്. ഉപയോക്താക്കളെ വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി എളുപ്പത്തിൽ സുരക്ഷിതമാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കും. ഈ ഫീച്ചർ പാസ്‌വേഡിനെ ആശ്രയിക്കുന്നതിനോ 64 അക്ക എൻക്രിപ്ഷൻ കീ സൂക്ഷിക്കുന്നതിനോ പകരം ഫോണിലെ വിരലടയാളം, മുഖം തിരിച്ചറിയൽ അല്ലെങ്കിൽ സ്‌ക്രീൻ ലോക്ക് ഉപയോഗിച്ച് അവരുടെ ബാക്കപ്പുകൾ പരിരക്ഷിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. പാസ്‌വേഡുകൾ ആവർത്തിച്ച് മറക്കുകയോ ബാക്കപ്പ് ആക്‌സസ് ചെയ്യാൻ കഴിയാതിരിക്കുകയോ ചെയ്യുന്ന പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവർക്ക് ഈ അപ്‌ഡേറ്റ് പ്രത്യേകിച്ചും പ്രയോജനകരമാണ്.
No comments